Kerala
നീതിമാനായ ന്യായാധിപന് നന്ദിയെന്ന് ഷാരോണിന്റെ മാതാവ്; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ
തിരുവനന്തപുരം | ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവത്തിന് പിറകെ പ്രതിരിച്ച് ഷാരോണിന്റെ കുപടുംബം. തന്റെ പൊന്നുമോന് നീതി കിട്ടിയെന്നും നീതിമാനായ ജഡ്ജിക്ക് നന്ദിയെന്നും ഷാരോണിന്‍രെ മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ മാതാവ് പറഞ്ഞു. അതേ സമയം വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരുടെ മുഖത്തും നിര്‍വികാരികതയാണ് കണ്ടത്.
വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു. കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. നീതിപീഠത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരന്‍ പറഞ്ഞു. വധശിക്ഷ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. ശാന്തകുമാരി കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഫീഖ ബീവിയാണ് വധശിക്ഷ കാത്തു കഴിയുന്ന മറ്റൊരാള്‍. രണ്ടു ശിക്ഷാവിധിയും പ്രസ്താവിച്ചത് നെയ്യാറ്റിന്‍കര കോടതിയാണ്. സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നത്. തൂക്കുകയര്‍ വിധിക്കപ്പെട്ട 40-മത്തെ പ്രതിയാണ് ഗ്രീഷ്മ.