Connect with us

sharon raj murder

ഷാരോൺ വധം: ഗ്രീഷ്മക്കും അമ്മക്കും അമ്മാവനും തുല്യപങ്കെന്ന് കുറ്റപത്രം

ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിൻകര ഷാരോൺ രാജ് വധത്തിൽ കാമുകി ഗ്രീഷ്മക്കും അമ്മക്കും അമ്മാവനും തുല്യപങ്കെന്ന് കുറ്റപത്രം. ഡി വൈ എസ് പി. എ ജെ ജോൺസന്‍റെ നേൃത്വത്തിൽ തയ്യാറാക്കിയ കുറ്റപത്രം 25ന് മുമ്പായി കോടതിയിൽ സമർപ്പിക്കും. ഗ്രീഷ് അറസ്റ്റിലായിട്ട് അന്നേക്ക് 90 ദിവസം കഴിയുന്ന പശ്ചാത്തലത്തിലാണിത്.

ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി ജ്യൂസ് ചലഞ്ച് നടത്തി, നിരന്തരം ഷാരോണിനെ ജ്യൂസ് കുടിപ്പിച്ചു. തമിഴ്നാട്ടുകാരനായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷം പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.

ജാതിവ്യത്യാസവും ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം വരെ ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോൺ പ്രണയം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ഇതോടെ 2021 ജനുവരി അവസാനം മുതലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഞ്ച് തവണ വധശ്രമം നടത്തി. പിന്നീടാണ് ജ്യൂസ് ചലഞ്ചെന്ന പേരിൽ കളനാശിനി കലർത്തി നൽകുകയായിരുന്നു.

Latest