Connect with us

Kerala

ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു

ഷാരോണിനെ കൊലപ്പെടുത്താന്‍ നേരത്തേയും ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും തെളിവെടുപ്പിനിടെ പോലീസിന് കിട്ടി. ഈ കളനാശിനിയാണോ കഷായത്തില്‍ കലര്‍ത്തിയതെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.

ഷാരോണിനെ കൊലപ്പെടുത്താന്‍ നേരത്തേയും ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചത്.പൊലീസ് സീല്‍ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീട് ഇന്നലെ കുത്തിതുറന്നതില്‍ അന്വേഷണം നടത്തുകയാണ് പോലീസ്. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഷാരോണിനെ കൊന്നത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.

Latest