Connect with us

Kerala

ഷാരോണ്‍ കൊലക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊലപാതകത്തിനു പുറമെ, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും കുറ്റപത്രത്തില്‍ ഗ്രീഷ്മക്കെതിരെ ചുമത്തിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഷാരോണ്‍ കൊലക്കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൃത്യം നടന്ന് 93ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊലപാതകത്തിനു പുറമെ, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും കുറ്റപത്രത്തില്‍ ഗ്രീഷ്മക്കെതിരെ ചുമത്തിയിട്ടുണ്ട്.

പത്ത് മാസം നീണ്ട കൃത്യമായ ആസൂത്രണത്തിലൂടെയാണ് തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം റൂറല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഗ്രീഷ്മ നല്‍കിയ വിഷം കലര്‍ന്ന കഷായം കഴിച്ചാണ് കാമുകനായിരുന്ന ഷാരോണ്‍ മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം നീണ്ട് പ്രണയമാണ് ഷാരോണും ഗ്രീഷ്മയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍, പണക്കാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.

 

 

 

 

Latest