Connect with us

Kerala

ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

കേസിലെ മൂന്നാം പ്രതിയാണ് നിര്‍മ്മല്‍ കുമാര്‍.

Published

|

Last Updated

തിരുവനന്തപുരം|  പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് നിര്‍മ്മല്‍ കുമാര്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ആറുമാസത്തേക്ക് പാറശ്ശാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മ്മല്‍ കുമാറിനെതിരായ കുറ്റം. ഗ്രീഷ്മയുടെ അമ്മക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

 

Latest