Connect with us

repo rate

രൂക്ഷമായ വിലക്കയറ്റം; റിപ്പോ നിരക്കുകൾ വർധിപ്പിച്ച് റിസർവ് ബേങ്ക്

ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.

Published

|

Last Updated

മുംബൈ | രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം റിപ്പോ നിരക്കുകൾ വർധിപ്പിച്ച് റിസര്‍വ് ബേങ്ക്. റിപ്പോ നിരക്ക് 0.40 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് സി അര ശതമാനവുമാണ് വർധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.

2020 മെയ് മുതല്‍ നാല് ശതമാനമായി തുടരുകയായിരുന്ന റിപ്പോ നിരക്കാണ് ഇതോടെ വർധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.