Connect with us

sasi tharoor

രാജീവ് ചന്ദ്രശേഖര്‍ വോട്ടിനു പണം നല്‍കുന്നുവെന്ന ആരോപണവുമായി ശശി തരൂര്‍

കഴിഞ്ഞ തവണത്തേക്കാള്‍ നൂറിരട്ടി പണം മണ്ഡലത്തില്‍ ബി ജെ പി ചെലവാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍. ചാനല്‍ അഭിമുഖത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെങ്കിലും പണം നല്‍കിയതിനു തെളിവുകളുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാള്‍ നൂറിരട്ടി പണം മണ്ഡലത്തില്‍ ബി ജെ പി ചെലവാക്കുന്നു. മലയാളി സ്വഭിമാനമുള്ളതുകൊണ്ട് പണം വാങ്ങി വോട്ട് ചെയ്യില്ല.

തിരുവനന്തപുരത്ത് ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലാണു മത്സരമെന്നും ബി ജെ പി രണ്ടാമത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest