Connect with us

congress president candidate

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തള്ളാതെ ശശി തരൂര്‍

ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരം നല്ലതാണ്; താന്‍ മത്സരിക്കുമോയെന്നത് മൂന്നാഴ്ചക്ക് ശേഷം കാണാം

Published

|

Last Updated

ന്യൂഡല്‍ഹി ‌ കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തള്ളാതെ ശശി തരൂര്‍ എം പി. ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരം നല്ലതാണ്. താന്‍ മത്സരിക്കുമോയെന്നത് ഇപ്പോള്‍ പറയുന്നില്ല.  തതരൂര്‍ പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കാന്‍ പല സ്ഥാനാര്‍ഥിള്‍ മുന്നോട്ടുവരണമെന്നാണ് തന്റെ അഭിപ്രായം. ഇതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമേയഉണ്ടാകൂവെന്നും തരൂര്‍ പറഞ്ഞു. പതിറ്റാണ്ടായി സോണിയാ ഗാന്ധി പാര്‍ട്ടിയെ നയിക്കുകയാണ്. ഇനിയും അവരുടെ ചുമലില്‍ ഭാരം ഏല്‍പ്പിക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ പുതിയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ആസ്ഥാനത്തേക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ട്. എ ഐ സി സി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

താത്കാലിക അധ്യക്ഷയായ സോണിയാ ഗാന്ധി ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ മതി അടുത്ത അധ്യക്ഷനെന്ന നിലപാടിലേക്ക് ഇവര്‍ എത്തിയതാണ് എ ഐ സി സി വൃത്തങ്ങള്‍ പറയുന്നത്.
കുടുംബ പാര്‍ട്ടി എന്ന ആക്ഷേപം അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി.

നേതാക്കളും പ്രവര്‍ത്തകരും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് രാഹുല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വരുമെന്നാണ് റിപ്പോര്‍ട്ട്. ജി 23യെ പ്രതിനിധീകരിച്ച് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയായി വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ശശി തരൂര്‍ ഒഴിഞ്ഞുമാറുകയാണ്. മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നാണ് വിവരം.

Latest