Connect with us

National

ഇന്ത്യക്കാരെ സാധാരണ വിമാനത്തില്‍ തിരിച്ചയക്കാത്തതിനെ ചോദ്യം ചെയ്ത് ശശി തരൂര്‍

രേഖകള്‍ ഇല്ലാത്തവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സാധാരണ വിമാനത്തില്‍ തിരിച്ചയക്കാത്ത നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

സൈനിക വിമാനത്തില്‍ ആദ്യ സംഘത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെയാണ് ശശി തരൂര്‍ പ്രതികരിച്ചത്. രേഖകള്‍ ഇല്ലാത്തവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. ഇന്ത്യയില്‍ ബംഗ്ലാദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടെങ്കില്‍ അവരെ തിരിച്ചയ്ക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ നിന്നുള്ള 18,000 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നാണ് യു എസ് പ്രഖ്യാപനം. 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ആദ്യ ബാച്ചായി തിരിച്ചെത്തിച്ചത്. 40 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലെത്തിയത്.