sasi tharoor
പ്രവര്‍ത്തക സമിതി അംഗമായ തരൂരിന് പാര്‍ട്ടിയില്‍ മറ്റ് പദവികള്‍ ഇല്ലാതായി
പ്രഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശി തരൂരിനെ നീക്കി
ന്യൂഡല്‍ഹി | പ്രഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശി തരൂരിനെ മാറ്റി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ തരൂരിന് പാര്‍ട്ടിയില്‍ മറ്റ് പദവികളൊന്നുമില്ലാതായി. 2017 ആണ് രാഹുല്‍ ഗാന്ധിയുടെ ആശയത്തില്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സ്ഥാപിതമായത്. സ്ഥാപക ചെയര്‍മാനായിരുന്നു തരൂര്‍.
നിലവില്‍ പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസിന്റെ (എ ഐ പി സി) പുതിയ ചെയര്‍മാന്‍. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.
എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിയെ ഞെട്ടിച്ച തരൂരിനെ പിന്നീട് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടിക്കുതിരിച്ചടിയാവുന്ന നിലപാടുകള്‍ നിലപാടു സ്വീകരിച്ച പശ്ചാത്തലത്തിലാണ് തരൂരിന്റെ പദവി നഷ്ടം.