Connect with us

National

ഇന്ത്യന്‍ എക്‌സ്പ്രസ്സ് നല്‍കിയത് വ്യാജ വാര്‍ത്തയെന്ന് ശശി തരൂര്‍

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു

Published

|

Last Updated

നൃൂഡല്‍ഹി | പോഡ്കാസ്റ്റ് അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് വളച്ചൊടിച്ചെന്ന് ശശി തരൂര്‍. കേരളത്തില്‍ പ്രധാനപ്പെട്ട നേതാവില്ലെന്ന് താന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം വ്യാജ വാര്‍ത്ത നല്‍കിയെന്ന് തരൂര്‍ ആരോപിച്ചു. സാഹിത്യത്തില്‍ സമയം ചെലവഴിക്കാന്‍ മറ്റ് വഴികള്‍ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അര്‍ഥം നല്‍കി. രാഷ്ട്രീയത്തില്‍ മറ്റ് വഴികള്‍ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി. ഇതില്‍ ഉള്‍പ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നാണ് താന്‍ സൂചിപ്പിച്ചതെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം. വാര്‍ത്തകള്‍ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂര്‍ ഇന്ത്യന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ പുറത്തുവന്നത്. ഇത് കോണ്‍ഗ്രസ്സില്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. നേരത്തേ ലേഖനത്തിന്റെ പേരിലും തരൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Latest