National
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ കെജ് രിവാളിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് ശശി തരൂര്‍
തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാത്തത് എന്ത് കൊണ്ടെന്നും ശശി തരൂര്‍
തിരുവനന്തപുരം | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ കെജ് രിവാളിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് ശശി തരൂര്‍ പറഞ്ഞു. ബി ജെ പി സര്‍ക്കാരിന്റെത് ജനാധിപത്യ വിരുദ്ധ നീക്കമാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാത്തത് എന്ത് കൊണ്ടെന്നും ശശി തരൂര്‍ ചോദിച്ചു.
കെജ് രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമാണെന്നും പരാതിക്ക് കാത്തിരിക്കാതെ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
നമുക്ക് സുപ്രീംകോടതിയും ജനങ്ങളുടെ കോടതിയുമുണ്ട്. ജനങ്ങളുടെ കോടതിയില്‍ ഇതിന് മറുപടി നല്‍കണമെന്നും തരൂര്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല.