Connect with us

caste

കേരളത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍

എം പി ഓഫീസില്‍ നായര്‍ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് ജീവനക്കാരെന്ന വിമര്‍ശവുമുണ്ടായി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് അനുയായികൾക്ക് സന്ദേശം നൽകാനാണെന്നും ജാതിബോധം വളര്‍ത്തുന്നതിന് ആക്കംകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ തന്റെ എം പി ഓഫീസില്‍ നായര്‍ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് ജീവനക്കാരെന്ന വിമര്‍ശവുമുണ്ടായി. ഇതിനെ തുടര്‍ന്ന് ജീവനക്കാരെ മാറ്റി നിയമിക്കേണ്ട സ്ഥിതിയുണ്ടായി. ജാതി നോക്കിയല്ല ഓഫീസില്‍ ജീവനക്കാരെ നിയമിച്ചത്. കഴിവുള്ളവരെ മാത്രം നിയമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.