Connect with us

ks shan murder

ഷാന്‍ വധം: രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

കേസില്‍ അറസ്റ്റിലാകുന്ന ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം അഞ്ചായി

Published

|

Last Updated

ആലപ്പുഴ | എസ് ഡി പി ഐ സംസ്ഥാന നേതാവ് ഷാനിനെ വൊട്ടിക്കൊന്ന കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ സുധീഷ്, ഉമേഷ് എന്നിവരെയാണ് തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വെച്ച് പോലീസ് പിടികൂടിയത് കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം അഞ്ചായി.

അതിനിടെ ഷാനിന്റേയും രഞ്ജിതിന്റേയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം സംസ്ഥാനം വിട്ടതായി സൂചനയുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്.പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്നും ഇവര്‍ കേരളം വിട്ടതായി സൂചന ലഭിച്ചെന്നും എ ഡി ജി പി വിജയ് സാഖറെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിനിടയില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ആലപ്പുഴയിലും പരിസരത്തും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന പോലീസ് തുടരുകയാണ്.

 

Latest