Connect with us

Ongoing News

ഷവോമി 12, ഷവോമി 12 പ്രോ; അവതരണം ഡിസംബര്‍ 28ന്

രണ്ട് ഫോണുകള്‍ക്കും ഒരേ ഫ്രെയിമുകളും ബട്ടണ്‍ പ്ലേസ്‌മെന്റുകളുമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമി 12, ഷവോമി 12 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഡിസംബര്‍ 28ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഷവോമി 12 ഒരു കോംപാക്ട് മുന്‍നിര ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 12 പ്രോ ഒരു വലിയ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യും. വലത് ഭാഗത്ത് പവര്‍ ബട്ടണും വോളിയം റോക്കറും ഉള്ള ഒരു ചെറിയ ഡിസ്‌പ്ലേയോടെയാണ് ഷവോമി 12 എത്തുന്നത്.

പ്രോ മോഡലിന് വലിയ ഡിസ്‌പ്ലേയുണ്ട്. ഷവോമി 12ന് 6.2 ഇഞ്ച് ഫുള്‍ എച്ച് ഡി + അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. അതേസമയം പ്രോ മോഡലിന് 6.9 ഇഞ്ച് ക്യുഎച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാവാനാണ് സാധ്യത. രണ്ട് ഫോണുകള്‍ക്കും ഒരേ ഫ്രെയിമുകളും ബട്ടണ്‍ പ്ലേസ്‌മെന്റുകളുമുണ്ട്. ഇതൊരു ഹോള്‍-പഞ്ച് കട്ട്ഔട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷോടു കൂടിയ 50 മെഗാപിക്സല്‍ പ്രൈമറി കാമറ ഷവോമി12ല്‍ സജ്ജീകരിക്കും. ഷവോമി12 പ്രോയ്ക്ക് പിന്നില്‍ 108 മെഗാപിക്സല്‍ പ്രധാന കാമറ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest