Business
മൂന്ന് 5 ജി റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി ഷവോമി
മൂന്ന് റെഡ്മി ഫോണുകളും മീഡിയടെക് 5 ജി പ്രോസസറുകളിലാണ് വരുന്നത്.
ന്യൂഡല്‍ഹി| റെഡ്മി നോട്ട് 11 എസ്, റെഡ്മി നോട്ട് 11 പ്രോ പ്ലസ്, റെഡ്മി 10 5ജി എന്നിവയുള്‍പ്പെടെ മൂന്ന് 5 ജി റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ ഷവോമി ആഗോള വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് റെഡ്മി ഫോണുകളും മീഡിയടെക് 5 ജി പ്രോസസറുകളിലാണ് വരുന്നത്. 11എസ്, 10 5ജി എന്നിവ 5000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. അതേസമയം 11 പ്രോ പ്ലസ്, 4500 എംഎഎച്ച് ബാറ്ററിയിലാണ് വരുന്നത്. എങ്കിലും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഉള്‍ക്കൊള്ളുന്നു.
11 പ്രോ പ്ലസ് ആണ് ഏറ്റവും ചെലവേറിയ മോഡല്‍. എന്നാല്‍ 10 5ജി ഏറ്റവും വിലകുറഞ്ഞ ഒന്നാണ്. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 6 ജിബി റാം+128 ജിബി സ്റ്റോറേജ്, 8 ജിബി റാം+128 ജിബി സ്റ്റോറേജ്, 8 ജിബി റാം+256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ യഥാക്രമം 369 ഡോളര്‍, 399 ഡോളര്‍, 499 ഡോളര്‍ എന്നിങ്ങനെയാണ് വില. റെഡ്മി നോട്ട് 11 എസ് മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. അടിസ്ഥാന മോഡലിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും 249 ഡോളര്‍ ആണ് വില. 4 ജിബി റാം+128 ജിബി സ്റ്റോറേജും 6 ജിബി റാം+128 ജിബിയുമുള്ള മറ്റ് രണ്ട് വേരിയന്റുകള്‍ക്ക് യഥാക്രമം 279 ഡോളറും, 299 ഡോളര്‍ എന്നിങ്ങനെയാണ് വില. ഏറ്റവും വിലകുറഞ്ഞ മോഡലായ റെഡ്മി 10 5ജി രണ്ട് വേരിയന്റുകളില്‍ വരുന്നു. 4 ജിബി റാം+64 ജിബി സ്റ്റോറേജ്, 4 ജിബി റാം+128 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ക്ക് യഥാക്രമം 199 ഡോളര്‍, 229 ഡോളര്‍ എന്നിങ്ങനെയാണ് വില.