Connect with us

Kerala

ഷാന്‍ വധക്കേസിലെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞു; രഞ്ജിത്ത് വധത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചു: എ ഡി ജി പി വിജയ് സാഖറെ

രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു

Published

|

Last Updated

ആലപ്പുഴ | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധത്തിലെ മുഖ്യ ആസൂത്രകനടക്കം രണ്ട് പേരെ പിടികൂടിയതിന് പുറമെ കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞതായി എ ഡി ജി പി വിജയ് സാഖറെ. ഇവരെ പിടികൂടാനായി പൊലീസിന്റെ വിവിധ സംഘങ്ങള്‍ രംഗത്തുണ്ട്. ഇവരെല്ലാം ഉടനെ പിടിയിലാവുമെന്നും വിജയ് സാഖരെ പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാവും. ഇതുമായി ബന്ധമുള്ള എല്ലാവരേയും ഉടന്‍ പിടിയിലാവും.

ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതു കൂടാതെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. ഇപ്പോള്‍ പിടിയിലായ രണ്ട് പേരും ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്.

രഞ്ജിത്ത് വധക്കേസില്‍ ചില നിര്‍ണായക സൂചനകള്‍ ലഭിച്ചു. കൊലപാതകത്തില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നിര്‍ണായകമായ ചില സൂചനകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പക്ഷേ അതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ല. രണ്ടാമത്തെ കൊലപാതകം ആരും പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു. എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ ഉണ്ടായിരുന്നുവെങ്കില്‍ നമ്മുക്ക് ആ കൊല തടയാമായിരുന്നു. എന്നാല്‍ ഇവിടെ അതു പറ്റിയില്ലെന്നും വിജയ് സാഖറെ വ്യക്തമാക്കി.