Connect with us

Kerala

ഷാന്‍ വധം; കൃത്യത്തില്‍ നേരിട്ട് പങ്കുള്ള രണ്ടുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന നേതാവ് കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. മണ്ണാഞ്ചേരി സ്വദേശി അതുല്‍ ആണ് ഇതിലൊരാള്‍. മറ്റേയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് ഇവര്‍. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കുള്ളവര്‍ ഈ കേസില്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമാണ്.