Kerala
എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞത്; വധശിക്ഷ വിധിക്കണം; പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കള്‍
ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണ്. എന്തിന് വെറുതെ വിട്ടു
തിരുവനന്തപുരം | ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്നും ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്‍രെ മാതാവ് പറഞ്ഞു. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞത്. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണ്. എന്തിന് വെറുതെ വിട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമായിരുന്നു. നാളെ ശിക്ഷ വിധിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കും. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതില്‍ തൃപ്തരാണ്. പരമാവധി ശിക്ഷ കൊടുക്കണം-മാതാപിതാക്കള്‍ പറഞ്ഞു.
ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനേയും കുറ്റക്കാരെന്ന് കോടതി പ്രഖ്യാപിച്ചു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. നാളെ കേസില്‍ ശിക്ഷ വിധിക്കും.കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.