Connect with us

ബിജെപി നേതാക്കള്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ടി വി ഷോയുടെ അവതാരകക്ക് എതിരെ മൂന്നാഴ്ചക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. ടൈംസ്നൗ ഗ്രൂപ്പ് എഡിറ്ററും പ്രൈം ടെം ന്യൂസ് ഷോ അവതാരകയുമായ നവിക കുമാറിന് എതിരെയാണ് കേസ്. ഒരു മുസ്ലീം പണ്ഡിതന്റെ പരാതിയില്‍ മഹാരാഷ്ട്രയിലെ പര്‍ഭാനിയിലെ നാനല്‍പേട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

നവിക കുമാര്‍ മതവികാരം വ്രണപ്പെടുത്താന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മുഹമ്മദ് നബിക്ക് എതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ്മയുടെ പേരും എഫ് ഐ ആറിലുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കിയതിന്റെ പേരില്‍ മുമ്പും പല തവണ നവിക കുമാര്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.

 

വീഡിയോ കാണാം

Latest