Connect with us

Uae

ഷീ സൂപ്പര്‍ ഷെഫ് പാചക മത്സരം നവംബര്‍ രണ്ടിന്

അവസാന റൗണ്ടിലെത്തിയ 20 പ്രഗത്ഭരായ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാചക വൈദഗ്ധ്യവും സര്‍ഗ്ഗാത്മകതയും പ്രദര്‍ശിപ്പിക്കും.

Published

|

Last Updated

അബുദബി |  അബൂദബിയിലെ വനിതകളുടെ കൂട്ടയ്മയായ ഷീ സംഘടിപ്പിക്കന്ന ഷീ സൂപ്പര്‍ ഷെഫ് സീസണ്‍ 2 തത്സമയ പാചക മത്സരം നവംബര്‍ രണ്ടിന് ശനിയാഴ്ച ബെന്‍സര്‍ ഫാമില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അവസാന റൗണ്ടിലെത്തിയ 20 പ്രഗത്ഭരായ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാചക വൈദഗ്ധ്യവും സര്‍ഗ്ഗാത്മകതയും പ്രദര്‍ശിപ്പിക്കും. 30 അപേക്ഷകരില്‍ നിന്നും കര്‍ക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് അവസാന റൗണ്ടിലെ 20 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ തനതായ വിഭവങ്ങള്‍ തയ്യാറാക്കുക. വിജയികള്‍ക്ക് സമ്മാനം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest