Connect with us

National

ശഹീന്‍ബാഗ് പൊളിക്കല്‍: സിപിഎമ്മിന് സുപ്രീം കോടതിയുടെ വിമര്‍ശം; ഹരജി പിന്‍വലിച്ചു

സിപിഎമ്മിന് രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല കോടതിയെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ശഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിക്കെതിരെ ഹരജി സമര്‍പ്പിച്ച സിപിഎമ്മിന് സുപ്രീം കോടതിയുടെ വിമര്‍ശം. തുടര്‍ന്ന് ഹരജി സിപിഎം പിന്‍വലിച്ചു.

സിപിഎമ്മിന് രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല കോടതിയെന്ന് സുപ്രീം കോടതി പറഞ്ഞു. എന്തുകൊണ്ടാണ് ശഹീന്‍ബാഗിലെ താമസക്കാര്‍ നേരിട്ട് കോടതിയെ സമീപിക്കാനെന്നും സിപിഎമ്മിന് ഇതില്‍ എന്ത് താല്‍പര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. നാളെ ഹരജിക്കാരോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

അതേ സമയം വന്‍പ്രതിഷേധത്തെ തുടര്‍ന്ന് ശഹീന്ന്‍ബാഗിലെ പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സൗത്ത് ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷനാണ് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ എത്തിയത്. ഇടിച്ചു നിരത്തലിനെതിരെ വന്‍പ്രതിഷേധമാണ് പ്രദേശവാസികളില്‍ നിന്നുണ്ടായത്.