Uae
ശൈഖ് അബ്ദുല്ല സിറിയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
സിറിയയിലെ മൊത്തത്തിലുള്ള സംഭവവികാസങ്ങളും പ്രാദേശിക സാഹചര്യങ്ങളും അവർ അവലോകനം ചെയ്തു.
അബൂദബി | ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ സിറിയൻ ട്രാൻസിഷണൽ ഗവൺമെന്റിലെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സിറിയയിലെ മൊത്തത്തിലുള്ള സംഭവവികാസങ്ങളും പ്രാദേശിക സാഹചര്യങ്ങളും അവർ അവലോകനം ചെയ്തു. സിറിയയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ മുഴുവൻ പ്രദേശത്തെയും പരമാധികാരത്തെയും പിന്തുണയ്ക്കുന്നതിൽ യു എ ഇയുടെ ഉറച്ച നിലപാട് ശൈഖ് അബ്ദുല്ല ആവർത്തിച്ചു.
യോഗത്തിൽ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്റൂഇ, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി, സഹമന്ത്രി ഡോ. ഖലീഫ ശഹീൻ അൽ മാരാർ, രാഷ്ട്രീയകാര്യ വിദേശകാര്യ സഹമന്ത്രി ഡോ. ലാന സാക്കി നുസൈബെ, സാമ്പത്തിക വാണിജ്യ അസിസ്റ്റന്റ് മന്ത്രി ഡോ. സഈദ് മുബാറക് അൽ ഹാജിരി തുടങ്ങിയവർ പങ്കെടുത്തു.