Connect with us

Educational News

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട്: അപക്ഷോ തിയ്യതി നീട്ടി

അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 13

Published

|

Last Updated

കോഴിക്കോട് | ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 13 വരെ നീട്ടി. 2024 -25 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലര്‍ത്തുന്നവര്‍ക്ക് പി ജി തലം വരെയും സ്‌കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും നല്‍കും.

2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ഡിസംബര്‍ 15 നു ശേഷം ശൈഖ് അബുബക്കര്‍ ഫൗണ്ടേഷന്‍ വെബ്സൈറ്റില്‍ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം.

രണ്ടു മണിക്കൂര്‍ നീളുന്ന ഒ എം ആര്‍ പരീക്ഷയാണ് ഉണ്ടാവുക. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് www.safoundation.in വിശദ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 8714786111 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

 

Latest