Kuwait
ശൈഖ് അലി അബ്ദുള്ള അല്‍ സാലിം അന്തരിച്ചു
അമേരിക്കയിലെ ബോസ്റ്റേണില്‍ ആയിരുന്നു അന്ത്യം
കുവൈത്ത് സിറ്റി|കുവൈത്തിലെ മുബാറക് അല്‍ കബീര്‍ മുന്‍ ഗവര്‍ണറും കുവൈത്ത് മുന്‍ ഭരണകൂടത്തിലെ പ്രമുഖനും ആയ ശൈഖ് അലി അബ്ദുള്ള അല്‍ സാലിം അല്‍ സബാഹ് അന്തരിച്ചു. അമേരിക്കയിലെ ബോസ്റ്റേണില്‍ ആയിരുന്നു അന്ത്യം.
സ്വതന്ത്ര കുവൈത്തിന്റെ പ്രഥമ അമീര്‍ ശൈഖ് അബ്ദുള്ള അല്‍ സാലിം അല്‍ സബാഹിന്റെ പുത്രനും മുന്‍ കുവൈത്ത് അമീര്‍ ശൈഖ് സാദ് അല്‍ അബ്ദുള്ളയുടെ സഹോദരനുമാണ് ശൈഖ് അലി അബ്ദുള്ള സാലിം അല്‍ സബാഹ്.
---- facebook comment plugin here -----