Connect with us

Uae

ആ ഡെലിവറി ബോയിയെ ശൈഖ് ഹംദാൻ സ്വീകരിച്ചു

തിരക്കേറിയ റോഡിൽ നിന്ന് സിമന്റ്കട്ട നീക്കം ചെയ്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായ മോട്ടോർ സൈക്കിൾ ഡെലിവറി ബോയിയെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു.

Published

|

Last Updated

ദുബൈ | തിരക്കേറിയ റോഡിൽ നിന്ന് സിമന്റ്കട്ട നീക്കം ചെയ്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായ മോട്ടോർ സൈക്കിൾ ഡെലിവറി ബോയിയെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു.

തലബാത്ത് ഡെലിവറി ബോയ്, പാകിസ്ഥാൻ സ്വദേശി അബ്ദുല്‍ ഗഫൂർ അബ്ദുല്‍ ഹക്കീമിനൊപ്പമുള്ള ചിത്രം ശൈഖ് ഹംദാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘നന്മയുള്ള’ പ്രവൃത്തി ചെയ്ത ആളെ കണ്ടെത്താൻ സഹായിക്കാൻ ശൈഖ് ഹംദാൻ പൊതുജനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള 27കാരനായ അബ്ദുല്‍ ഗഫൂർ വ്യാപകമായ അഭിനന്ദനവും നേടി.

“അബ്ദുല്‍ ഗഫൂറിനെ കണ്ടുമുട്ടിയതിൽ അഭിമാനിക്കുന്നു. പിന്തുടരേണ്ട ഒരു യഥാർഥ മാതൃകയാണ് അബ്ദുല്‍ ഗഫൂർ.’ ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. പഴയ വീഡിയോയിൽ, തലബാത്ത് റൈഡർ തന്റെ മോട്ടോർ ബൈക്കിൽ നിന്നിറങ്ങി റോഡിൽ നിന്ന് ബിൽഡിംഗ് ബ്ലോക്കുകൾ നീക്കം ചെയ്യുന്നത് കാണിച്ചിരുന്നു. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനാണ് ആ പ്രവൃത്തി ചെയ്തത്. റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്ന് രണ്ട് വയസുള്ള ഒരു കുട്ടിയുടെ പിതാവ്കൂടിയായ അബുല്‍ ഗഫൂർ പറഞ്ഞു..

അഞ്ച് മാസമായി തലബാത്ത് റൈഡറായ അബ്ദുല്‍ ഗഫൂർ, അൽഖൂസിലെ ട്രാഫിക് ലൈറ്റിന് സമീപമാണ് റോഡിന് നടുവിലുണ്ടായിരുന്ന സിമന്റ‌് കട്ടകൾ കണ്ടപ്പോൾ നീക്കംചെയ്തത്.

---- facebook comment plugin here -----

Latest