Connect with us

Uae

സായിദ് മിലിട്ടറി കോളജ് ബിരുദദാനത്തില്‍ പങ്കെടുത്ത് ശൈഖ് ഹംദാന്‍

രണ്ട് യൂണിവേഴ്സിറ്റി ഓഫീസര്‍ കോഴ്സുകളുടെ ബിരുദദാനമാണ് നടന്നത്

Published

|

Last Updated

അല്‍ ഐന്‍ |  സായിദ് സെക്കന്റ് മിലിട്ടറി കോളേജിലെ ബിരുദദാനത്തിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സാക്ഷ്യം വഹിച്ചു.

രണ്ട് യൂണിവേഴ്സിറ്റി ഓഫീസര്‍ കോഴ്സുകളുടെ ബിരുദദാനമാണ് നടന്നത്. രാജ്യത്തിന് അഭിമാനകരമായ രീതിയില്‍ സൈനിക നേതൃത്വവും വൈദഗ്ധ്യവും പ്രദാനം ചെയ്യുന്ന കേളേജ് 50 വര്‍ഷത്തിലേറെയായി ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Latest