Uae
യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചു
ദുബൈ |യു എ ഇ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനെ നിയമിച്ചു.പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും , യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും കൂടിയാലോചനയ്ക്ക് ശേഷമാണ് പ്രഖ്യാപനം . ശൈഖ് മുഹമ്മദ് ബിൻ റാശിദ് സമൂഹ മാധ്യമത്തിലൂടെയാണ് ഇത് അറിയിച്ചത് . വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ
നഹ്‌യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചു .
ശൈഖ്അ ബ്ദുല്ല ബിൻ സായിദിൻ്റെ നിയന്ത്രണത്തിലുള്ള കൗൺസിൽ ഫോർ എജ്യുക്കേഷൻ, ഹ്യൂമൻ റിസോഴ്‌സ്, കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് എന്നിവയുടെ പുനഃക്രമീകരണവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട് .കൗൺസിലിൽ ഇനി സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഫെഡറൽ സർവകലാശാലകൾ, മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവ ഉൾപ്പെടും.
എമിറേറ്റ്‌സ് ഫൗണ്ടേഷൻ ഫോർ സ്കൂൾ എഡ്യൂക്കേഷനും ഫെഡറൽ ഏജൻസി ഫോർ എർലി എജ്യുക്കേഷനും വിദ്യാഭ്യാസ മന്ത്രാലയവുമായി ലയിപ്പിച്ചു. സാറാ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രി. എമിറേറ്റൈസേഷൻ, ഹ്യൂമൻ റിസോഴ്‌സ് മന്ത്രി എന്ന നിലവിലെ ചുമതലകൾക്ക് പുറമേ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയായി അബ്ദുൾ റഹ്മാൻ അൽ-അവാറിനെ നിയമിച്ചു.
---- facebook comment plugin here -----