Ongoing News
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ക്രിക്കറ്റ് കളിക്കാരുമായി കൂടിക്കാഴ്ച നടത്തി
"ദുബൈ 11' എന്ന് ബ്രാൻഡ് ചെയ്ത ടീം ഇന്ത്യ ജേഴ്സി അദ്ദേഹം സമ്മാനിച്ചു.

മുംബൈ|ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഇന്നലെ മുംബൈയിൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ (ഐ സി സി) ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെ മുംബൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. “ദുബൈ 11′ എന്ന് ബ്രാൻഡ് ചെയ്ത ടീം ഇന്ത്യ ജേഴ്സി അദ്ദേഹം സമ്മാനിച്ചു.
കറുത്ത സ്യൂട്ട് ധരിച്ച ശൈഖ് ഹംദാൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ഐ സി സി ചെയർമാൻ ജയ് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ച ടീം ഇന്ത്യയുമായുള്ള അവിസ്മരണീയമായ കൂടിക്കാഴ്ച എന്നർഥം വരുന്ന “ടീം ഇന്ത്യ കേ സാത്ത് ഏക് യാദ്ഗാർ മുലാകാത്ത്’ എന്ന് ഹിന്ദിയിൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾ സഹിതം പങ്കിടുകയും ചെയ്തു.
---- facebook comment plugin here -----