Connect with us

Uae

സായുധ സേന റിക്രൂട്ട്മെന്റിൽ നോമ്പ് തുറന്ന് ശൈഖ് ഹംദാൻ

ദേശീയ സേവന പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലേർപ്പെട്ടവർക്കൊപ്പം ഏറെ നേരം ചിലവഴിക്കുകയും ആശയവിനിമയം നടത്തിയുമാണ് അദ്ദേഹം മടങ്ങിയത്.

Published

|

Last Updated

ദുബൈ | ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അബൂദബിയിലെ സ്വൈഹാൻ പരിശീലന കേന്ദ്രത്തിലെത്തി ഇഫ്താറിൽ പങ്കെടുത്തു.

ദേശീയ സേവന പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലേർപ്പെട്ടവർക്കൊപ്പം ഏറെ നേരം ചിലവഴിക്കുകയും ആശയവിനിമയം നടത്തിയുമാണ് അദ്ദേഹം മടങ്ങിയത്.ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ യുവാക്കൾക്കിടയിൽ സ്വത്വത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ബോധം വളർത്തുന്നതിനും ശ്രമിക്കുന്ന “സമൂഹ വർഷ’ത്തോടനുബന്ധിച്ച് കൂടിയാണ് വിശുദ്ധ മാസത്തിൽ സന്ദർശനം നടന്നത്.

യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ശൈഖ് അഹ്്മദ് ബിൻ തഹ്്നൂൻ അൽ നഹ്്യാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Latest