Uae
സൈനികർക്കൊപ്പം മല കയറി ശൈഖ് ഹംദാൻ
പർവതാരോഹണ അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രകൃതികളിലെ അഭ്യാസങ്ങളിൽ അദ്ദേഹം പങ്കെടുത്തു.

ദുബൈ| 11ാമത് ഇൻഫൻട്രി ബറ്റാലിയൻ പർവതപ്രദേശങ്ങളിലെ പോരാട്ട ശേഷി വർധിപ്പിക്കുന്നതിനായി നടത്തിയ ഫീൽഡ് അഭ്യാസങ്ങളിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പങ്കാളിയായി. പർവതാരോഹണ അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രകൃതികളിലെ അഭ്യാസങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
അഭ്യാസങ്ങളുടെ സമാപനത്തിൽ, പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ബറ്റാലിയന്റെ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
---- facebook comment plugin here -----