Uae
ദുബൈ വിമാനത്താവള പ്രവർത്തനങ്ങൾ ശൈഖ് ഹംദാൻ അവലോകനം ചെയ്തു
എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വി ഐ പി ലോഞ്ചുകളും ദുബൈ ഡ്യൂട്ടി ഫ്രീ ഏരിയയും അദ്ദേഹം സന്ദർശിച്ചു.

ദുബൈ | ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നടന്നുവരുന്ന പ്രവർത്തനങ്ങളും വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ടെർമിനൽ 3 ലെത്തിയത്.
വിമാനത്താവളത്തിന്റെ ആഗോള നിലവാരം നിലനിർത്തുന്നതിനും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും പുതിയ സംരംഭങ്ങൾ, പ്രവർത്തന കാര്യക്ഷമത എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നൽകി. എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വി ഐ പി ലോഞ്ചുകളും ദുബൈ ഡ്യൂട്ടി ഫ്രീ ഏരിയയും അദ്ദേഹം സന്ദർശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, പോലീസ് കമാൻഡർ ഇൻ-ചീഫ് ലെഫ്റ്റനന്റ്ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ അനുഗമിച്ചു.