Connect with us

Uae

നാല് തലമുറകളെ ഹൃദയപൂർവം സ്വീകരിച്ച രാജ്യം; സന്തോഷം പങ്കിട്ട് ശൈഖ് ഹംദാൻ

ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിൽ വിശ്വാസത്തിൽ കെട്ടിപ്പടുത്തതും ചരിത്രത്താൽ രൂപപ്പെട്ടതുമായ യു എ ഇ - ഇന്ത്യ ബന്ധത്തിന്റെ ശക്തിയും ചരിത്രവും അദ്ദേഹം പങ്കുവെച്ചു.

Published

|

Last Updated

ദുബൈ| യു എ ഇയെയും ഇന്ത്യയെയും അവിടത്തെ സൗഹൃദ ജനതയെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധങ്ങളെ ഓർമിച്ച് ശൈഖ് ഹംദാൻ. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിൽ വിശ്വാസത്തിൽ കെട്ടിപ്പടുത്തതും ചരിത്രത്താൽ രൂപപ്പെട്ടതുമായ യു എ ഇ – ഇന്ത്യ ബന്ധത്തിന്റെ ശക്തിയും ചരിത്രവും അദ്ദേഹം പങ്കുവെച്ചു. സുസ്ഥിര വികസനത്തിന്റെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ, പങ്കാളിത്ത ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇരുപക്ഷത്തിനും ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ പങ്കാളിത്തത്തിൽ തുടർച്ചയായ പുരോഗതി കൈവരുന്നു. പരസ്പര ബഹുമാനം, വികസനം പ്രോ
ത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം എന്നിവയിൽ അധിഷ്ഠിതമായ മൂല്യങ്ങളിൽ നിന്നാണ് ഈ പങ്കാളിത്തം ഉടലെടുക്കുന്നത്. രണ്ട് സൗഹൃദ ജനതക്കും സമഗ്രവും സുസ്ഥിരവുമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുപ്രധാന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള പരസ്പര ആഗ്രഹത്തോടെ, അഞ്ച് പതിറ്റാണ്ടിലേറെയായി ഈ ബന്ധങ്ങൾ ശക്തിപ്പെടുകയാണ്.

പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ മികച്ച ജീവിത നിലവാരവും ഗുണനിലവാരമുള്ള സേവനങ്ങളും നൽകാൻ യു എ ഇ പരിശ്രമിക്കുന്നു. ഇതിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പോസിറ്റീവ് പങ്കിനോടുള്ള യു എ ഇയുടെ മതിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു. നിക്ഷേപകർക്കും സംരംഭകർക്കും വളർച്ചക്കും സമൃദ്ധിക്കും വേണ്ടി വിശാലമായ ഇടവും പരിധിയില്ലാത്ത അവസരങ്ങളും രാജ്യം നൽകുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമതയിലും ഉയർന്ന വിശ്വാസ്യതയിലും ലോകത്തിലെ ഏറ്റവും മികച്ച ലോജിസ്റ്റിക്കൽ സേവനങ്ങൾ, വഴക്കവും ആഗോള മാറ്റങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവുമുള്ള നിയമങ്ങളും യു എ ഇയിലുണ്ട്അദ്ദേഹം ചൂണ്ടിക്കാട്ടി.