Connect with us

Uae

ബുർജ് ഖലീഫയിൽ നിന്നുള്ള ബേസ് ജമ്പ് വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ

16.8 ദശലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുതിപ്പിന്റെ ആവേശം പകർത്തുന്ന ദൃശ്യം പുറത്തിറക്കിയത്.

Published

|

Last Updated

ദുബൈ| ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ലോക പ്രശസ്ത കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നുള്ള സാഹസികമായ ചാട്ടത്തിന്റെ ആവേശകരമായ വീഡിയോ പങ്കുവെച്ചു. 16.8 ദശലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുതിപ്പിന്റെ ആവേശം പകർത്തുന്ന ദൃശ്യം പുറത്തിറക്കിയത്.
15 രാജ്യങ്ങളിൽ നിന്നുള്ള 31 അത്്ലറ്റുകൾ ശ്രദ്ധേയമായ ഈ സാഹസിക പ്രവർത്തനത്തിൽ പങ്കാളികളായി. “എക്‌സിറ്റ് 139 ബുർജ് ഖലീഫ ബേസ് ജമ്പ്’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിന്നാണ് വീഡിയോ. ബേസ് ജമ്പിംഗിന്റെ അതുല്യമായ അനുഭവം എടുത്തുകാണിക്കുന്നതാണ് ദൃശ്യം.
പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ, വീഡിയോ ഏകദേശം ഒരു ദശലക്ഷം കാഴ്ചകൾ നേടി. തന്റെ സാഹസിക പരിശ്രമങ്ങളുടെ ആകർഷകമായ കാഴ്ചകൾ പതിവായി പങ്കിടുകയും അനുയായികളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് ശൈഖ് ഹംദാൻ.

Latest