Ongoing News
സായിദിന്റെയും റാശിദിന്റെയും പാത പിന്തുടരുമെന്ന് ശൈഖ് ഹംദാന്‍
ഞങ്ങള്‍ ഒരേ ആത്മാവില്‍ പ്രവര്‍ത്തിക്കും.

ദുബൈ| യു എ ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ തന്റെ നിയമനത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും നന്ദി പറഞ്ഞു.
‘സായിദിന്റെയും റാശിദിന്റെയും പാത പിന്തുടരുമെന്ന് ജ്ഞാനികളായ നേതൃത്വത്തോടും പ്രിയപ്പെട്ട ജനങ്ങളോടും വാഗ്ദാനം ചെയ്യുന്നു. യൂനിയന്റെ പതാക പറന്നുകൊണ്ടേയിരിക്കും, ഞങ്ങള്‍ ഒരേ ആത്മാവില്‍ പ്രവര്‍ത്തിക്കും. വികസന നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിനും ആളുകള്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തങ്ങളുടെ വിജയത്തിനും പ്രതിഫലത്തിനും വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുന്നു.’ അദ്ദേഹം പറഞ്ഞു.