Connect with us

Uae

ശൈഖ് ഖാലിദിന് ഖത്വറില്‍ സ്വീകരണം

ഉന്നത തല പ്രതിനിധി സംഘവും ശൈഖ് ഖാലിദിനെ അനുഗമിച്ചിരുന്നു.

Published

|

Last Updated

അബൂദബി| ഖത്വറിലെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദിവാനില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആഴവും ശക്തമായ സാഹോദര്യ ബന്ധവും പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകളില്‍ ഇരുവരും ഏര്‍പ്പെട്ടു. തന്ത്രപ്രധാന മേഖലകളില്‍ സംയുക്ത സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു.

ഖത്വര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉന്നത തല പ്രതിനിധി സംഘവും ശൈഖ് ഖാലിദിനെ അനുഗമിച്ചിരുന്നു. ഔദ്യോഗിക സന്ദര്‍ശനം അവസാനിപ്പിച്ചു ശൈഖ് ഖാലിദ് ഇന്നലെ മടങ്ങിയെത്തി.

 

 

Latest