Connect with us

Uae

ശൈഖ് ഖാലിദ് ഇന്ന് ഇന്ത്യയിലെത്തും

യു എ ഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

Published

|

Last Updated

അബൂദബി | അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഔദ്യോഗിക സന്ദർശനാർഥം ഇന്ന് (ഞായർ) ഇന്ത്യയിലെത്തും. ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി പ്രധാന സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യു എ ഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ശൈഖ് ഖാലിദിനെ അനുഗമിക്കും.

യു എ ഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

Latest