Connect with us

Uae

ശൈഖ് ഖാലിദ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കും

നിരവധി ഉഭയകക്ഷി കരാറുകള്‍, ധാരണാപത്രങ്ങള്‍, തന്ത്രപരമായ പങ്കാളിത്തം എന്നിവയുടെ കൈമാറ്റത്തിനും സാക്ഷ്യം വഹിക്കും.

Published

|

Last Updated

അബൂദബി| ഇന്ന് മുതല്‍ ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് റിയൊ ഡി ജനീറയില്‍ എത്തി. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ഉഭയകക്ഷി കരാറുകള്‍, ധാരണാപത്രങ്ങള്‍, തന്ത്രപരമായ പങ്കാളിത്തം എന്നിവയുടെ കൈമാറ്റത്തിനും അദ്ദേഹം സാക്ഷ്യം വഹിക്കും.

നവംബര്‍ 22 വെള്ളിയാഴ്ച വരെ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ കോപ് 29 നടന്നുവരികയാണ്. കോപ് 30 ബ്രസീലില്‍ 2025-ല്‍ നടക്കാനിരിക്കെ, കാലാവസ്ഥാ ചര്‍ച്ചകളില്‍ വേഗത സജ്ജീകരിക്കുന്നതിനായി ബ്രസീല്‍ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ വെട്ടിക്കുറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest