Uae
ശൈഖ് ഖലീഫ ബിന്‍ സായിദ്; ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകള്‍
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ശൈഖ് ഖലീഫ ബിന്‍ സായിദ് രണ്ട് പതിറ്റാണ്ടോളം വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു
അബുദബി | യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ശൈഖ് ഖലീഫ ബിന്‍ സായിദ് രണ്ട് പതിറ്റാണ്ടോളം വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു.ശൈഖ് ഖലീഫയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലേക്ക് ഒരു എത്തിനോട്ടം.
1946: കിഴക്കന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയാക്കിയ ശേഷം ശൈഖ് സായിദ് അല്‍ ഐനില്‍ സ്ഥിരതാമസമാക്കി.
1948: ശൈഖ് സായിദിന്റെ ആദ്യ മകന്‍ ശൈഖ് ഖലീഫ അല്‍ ഐനിലെ അല്‍ മുവൈജി കോട്ടയില്‍ ജനിച്ചു. പിതാവ് സ്ഥാപിച്ച ആദ്യത്തെ പ്രാദേശിക സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്.
1966: പിതാവ് ശൈഖ് സായിദ് അബുദബിയുടെ ഭരണാധികാരിയായി തലസ്ഥാനത്തേക്ക് മാറിയതിന് ശേഷം 18 വയസ്സുള്ള ശൈഖ് ഖലീഫയെ കിഴക്കന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചു.
1969: നിയുക്ത കിരീടാവകാശി ശൈഖ് ഖലീഫ എമിറേറ്റിന്റെ പുതുതായി രൂപീകരിച്ച സൈന്യത്തിന്റെ കമാന്‍ഡര്‍ പദവി ഏറ്റെടുക്കാന്‍ അബുദബിയിലേക്ക് താമസമാക്കി.
ജൂലൈ 15, 1971: വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ഇളവുള്ള വായ്പകള്‍, വികസന ഗ്രാന്റുകള്‍, ഇക്വിറ്റി പങ്കാളിത്തം എന്നിവയുടെ രൂപത്തില്‍ ശൈഖ് ഖലീഫ അബുദബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ആരംഭിച്ചു.
1974: എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രാദേശിക കാബിനറ്റിന് പകരം അബുദബിയിലെ പ്രാദേശിക സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് അതോറിറ്റിയായി. അതിന്റെ ആദ്യ പ്രസിഡന്റായി ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു.
1976: ശൈഖ് ഖലീഫക്ക് യുഎഇ സായുധ സേന ഉപ മേധാവിയായി സ്ഥാനക്കയറ്റം നല്‍കി.
1976: എമിറേറ്റിന്റെ ഭാവി ക്ഷേമം സുരക്ഷിതമാക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ ലഭ്യമാക്കുന്നതിന് അബുദബി എമിറേറ്റ് സര്‍ക്കാരിന് വേണ്ടി ഫണ്ട് നിക്ഷേപിക്കുന്നതിന് അബുദബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ അടിത്തറയില്‍ ശൈഖ് ഖലീഫ പ്രധാന പങ്കുവഹിച്ചു.
1979: കുറഞ്ഞ ചെലവില്‍ പൗരന്മാര്‍ക്ക് പാര്‍പ്പിടവും വാണിജ്യപരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നതിനായി ശൈഖ് ഖലീഫ ഖലീഫ ഹൗസിംഗ് ഫണ്ട് സ്ഥാപിച്ചു. അബുദബിയിലെ നിര്‍മ്മാണ കുതിച്ചുചാട്ടത്തിന് തുടക്കമിട്ടത് ശൈഖ് ഖലീഫ ആയിരുന്നു.
1980 : ശൈഖ് ഖലീഫ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനായി.
1981: നിര്‍മ്മാണ പദ്ധതികള്‍ക്ക് സ്വദേശികള്‍ക്ക് വായ്പ നല്‍കുന്നതിനായി ശൈഖ്
ഖലീഫ കമ്മറ്റി എന്നറിയപ്പെടുന്ന അബുദബി സോഷ്യല്‍ സര്‍വീസ് ആന്റ് കൊമേഴ്സ്യല്‍ ബില്‍ഡിംഗ്സ് വകുപ്പ് രൂപീകരിച്ചു. എമിറേറ്റില്‍ 6,000-ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സഹായകമായ 3500 കോടി ദിര്‍ഹം ഇതിലൂടെ അധികം നല്‍കി.
ഡിസംബര്‍ 1, 1985: പ്രാദേശിക ജലത്തിന്മേല്‍ പരമാധികാരം ഉറപ്പാക്കാനും 400 നോട്ടിക്കല്‍ മൈല്‍ ദൂരമുള്ള യു എ ഇ യുടെ തീരങ്ങള്‍ സംരക്ഷിക്കാനും ദേശീയ വിഭവങ്ങള്‍ സംരക്ഷിക്കാനും ഒരു പുതിയ നാവിക താവളം നിര്‍മ്മിക്കുമെന്ന് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു.
നവംബര്‍ 1, 2004: ശൈഖ് ഖലീഫയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചുകൊണ്ട് 1977 ന് ശേഷമുള്ള ആദ്യത്തെ കാബിനറ്റ് പുനഃസംഘടന ശൈഖ് സായിദ് പ്രഖ്യാപിച്ചു.
നവംബര്‍ 2 2004: യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് (86 ) അന്തരിച്ചു.
നവംബര്‍ 3, 2004: ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അഞ്ച് വര്‍ഷത്തേക്ക് യു എ ഇ യുടെ പ്രസിഡന്റായി ശൈഖ് ഖലീഫയെ തിരഞ്ഞെടുത്തു, 2009-ല്‍ പുതുക്കി. അബുദബിയുടെ കിരീടാവകാശിയായി ശൈഖ് മുഹമ്മദ് അധികാരമേറ്റു.
ഡിസംബര്‍ 1, 2005: ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് പകുതി അംഗങ്ങളും തിരഞ്ഞെടുക്കപ്പെടുമെന്ന് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു.
ഡിസംബര്‍ 2, 2005: വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന് വലിയ പങ്ക് ആവശ്യമാണ് ശൈഖ് ഖലീഫ തന്റെ ദേശീയ ദിന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തിലും ഇടപെടലിലും കലാശിക്കുന്ന ഒരു നയത്തിന് ഞങ്ങള്‍ തുടക്കം കുറിക്കും. ഇന്ന്, ഞങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. അതിന്റെ ആത്യന്തിക ലക്ഷ്യം ഉത്തരവാദിത്തം, സുതാര്യത, തുല്യ അവസരങ്ങള്‍ നിയമവാഴ്ചയും നടപടിക്രമങ്ങളും ഉറപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 2007: അബുദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ നയ രേഖയില്‍ , പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഭാവിയിലേക്കുള്ള തന്ത്രപരമായ കാഴ്ചപ്പാട് ശൈഖ് ഖലീഫ അവതരിപ്പിച്ചു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ ആലോചന, നീതി, സുരക്ഷ എന്നിവയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംവിധാനത്തിലേക്ക് അദ്ദേഹം യുഎഇ ഗവണ്‍മെന്റിനെ പ്രതിജ്ഞാബദ്ധമാക്കി. എല്ലാ പൗരന്മാരെയും – പുരുഷന്മാരെയും സ്ത്രീകളെയും സജീവമായും ക്രിയാത്മകമായും അവരുടെ രാജ്യം നടത്തിപ്പില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നു.
മെയ് 13, 2007: രണ്ട് ദിവസത്തെ അബുദബി സന്ദര്‍ശനത്തിനായി ശൈഖ് ഖലീഫ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദിനെ ക്ഷണിക്കുന്നു. 1979 ന് ശേഷം ഒരു ഇറാനിയന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ യു എ ഇ സന്ദര്‍ശനമാണിത്.
ജൂണ്‍ 3, 2007: ചെറുതും ഇടത്തരവുമായ ബിസിനസ്സ് വികസിപ്പിക്കുന്നതിനും പുതിയ തലമുറ സ്വദേശി സംരംഭകരെ സൃഷ്ടിക്കുന്നതിനും എന്റര്‍പ്രൈസ് ഡെവലപ്മെന്റിനായി ശൈഖ് ഖലീഫ 200 കോടി ദിര്‍ഹം ഖലീഫ ഫണ്ട് ആരംഭിച്ചു.
ജനുവരി 4, 2010: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബൈക്ക് പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥം ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തു.
ജനുവരി 25, 2014: മസ്തിഷ്‌കാഘാതം സംഭവിച്ചത് കാരണം ശൈഖ് ഖലീഫയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
2022 മെയ് 13: പ്രസിഡന്റ് ശൈഖ് ഖലീഫ അന്തരിച്ചു