അറബ് ലോകത്ത് ഏറെ ശ്രദ്ധേയനായ ഭരണാധികാരിയെയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. യുഎഇയുടെ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2004ല്‍ പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ വിയോഗത്തോടെയാണ് അദ്ദേഹം യുഎഇയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഇന്ന് ഉച്ചക്ക് ശേഷമാണ് യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്ന് ദിവസം പൊതു അവധിയും 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ശൈഖ് ഖലീഫയുടെ ജീവിതചിത്രത്തിലൂടെ:
വീഡിയോ കാണാം
---- facebook comment plugin here -----