Connect with us

Uae

ജി സി സി ഉച്ചകോടിയില്‍ ശൈഖ് മന്‍സൂര്‍ സംബന്ധിച്ചു

ഗള്‍ഫ് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സംയോജന പ്രക്രിയയുടെ അടിസ്ഥാന പിന്തുണക്കാരായി യു എ ഇ നിലനില്‍ക്കുമെന്ന് ശൈഖ് മന്‍സൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.

Published

|

Last Updated

അബൂദബി|ഇന്നലെ കുവൈത്തില്‍ ആരംഭിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ഉച്ചകോടിയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ യു എ ഇ പ്രതിനിധി സംഘത്തെ നയിച്ചു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കാനും നിരപരാധികളായ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിത ഇടനാഴികള്‍ തുറക്കാനും കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്്മദ് അല്‍ സബാഹ് ഉച്ചകോടി ഉദ്ഘാടനത്തിനിടെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സംയോജനം വര്‍ധിപ്പിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഉച്ചകോടിയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സംയോജന പ്രക്രിയയുടെ അടിസ്ഥാന പിന്തുണക്കാരായി യു എ ഇ നിലനില്‍ക്കുമെന്ന് ശൈഖ് മന്‍സൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. ശക്തമായ സാഹോദര്യ ബന്ധങ്ങളിലും സഹകരണത്തിനും പൊതു താത്പര്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള ലഭ്യമായ സാധ്യതകളിലുള്ള ഉറച്ച വിശ്വാസവും ഞങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest