Ongoing News
ശൈഖ് മന്‍സൂര്‍ യു എ ഇ വൈസ് പ്രസിഡന്റ്, ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അബൂദബി കിരീടാവകാശി
ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് നിയമനം.
അബൂദബി | ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ യു എ ഇയുടെ പുതിയ വൈസ് പ്രസിഡന്റായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചു. ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് നിയമനം.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം അദ്ദേഹം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കും.
അബൂദബി കിരീടാവകാശിയായി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിനെയും ഉപ ഭരണാധികാരികളായി ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ്, ശൈഖ് ഹസ്സ ബിന്‍ സായിദ് എന്നിവരെയും നിയമിച്ചു കൊണ്ട് രണ്ട് പ്രസിഡന്‍ഷ്യല്‍ ഉത്തരവുകളും അബൂദബി ഭരണാധികാരിയെന്ന നിലയില്‍, യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.