Connect with us

Uae

റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്‌സ്റ്റിൽ നിന്ന് മികച്ച ബിരുദം നേടി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം

അക്കാദമിയുടെ കമ്മീഷനിംഗ് കോഴ്‌സ് 241-ൽ മികച്ച കേഡറ്റ് എന്ന ബഹുമതിയും ശൈഖ് മുഹമ്മദിന് ലഭിച്ചു.

Published

|

Last Updated

ദുബൈ | യു കെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്‌സ്റ്റിൽ നിന്ന് മികച്ച ബിരുദം നേടി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ചെറുമകൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം.

അക്കാദമിയുടെ കമ്മീഷനിംഗ് കോഴ്‌സ് 241-ൽ മികച്ച കേഡറ്റ് എന്ന ബഹുമതിയും ശൈഖ് മുഹമ്മദിന് ലഭിച്ചു. വാൾ ഓഫ് ഓണർ ബഹുമതിയാണ് ലഭിച്ചത്.ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വെള്ളിയാഴ്ച ചെറുമകന്റെ, ബിരുദം സ്ഥിരീകരിച്ചു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അനന്തരവന്റെ ശ്രദ്ധേയമായ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു.

കിരീടാവകാശി ബിരുദദാന ചടങ്ങിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. സമചിത്തതയോടെ, ശൈഖ് മുഹമ്മദ് സല്യൂട്ട് ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതും വാൾ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. ശൈഖ് ഹംദാൻ എഴുതി: ‘ഏറ്റവും മികച്ച അന്താരാഷ്ട്ര കേഡറ്റിനുള്ള അന്താരാഷ്ട്ര വാൾ. സൈനിക, അക്കാദമിക്, പ്രായോഗിക പഠനങ്ങളിലെ മികവിനുള്ള അന്താരാഷ്ട്ര അവാർഡ്. ഒരേസമയം രണ്ട് ബഹുമതികളും നേടിയ ആദ്യ ഇമറാത്തി. മുഹമ്മദിനെക്കുറിച്ച് നമുക്കെല്ലാവർക്കും വളരെയധികം അഭിമാനമുണ്ട്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ.’

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ 1979 ഏപ്രിലിൽ ആർ‌ എം‌ എസിൽ നിന്ന് ബിരുദം നേടി. സാൻഡ്‌ഹേഴ്സിലെ കാലം സൈനിക ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----

Latest