Uae
ശൈഖ് മുഹമ്മദ് കുവൈത്തില്‍
കുവൈത്ത് അമീറുമായി ശൈഖ് മുഹമ്മദ് സൗഹൃദ ചര്‍ച്ച നടത്തി.
അബൂദബി| പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുവൈത്തിലെത്തി. അമീരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹ് എന്നിവര്‍ ഊഷ്മളമായി സ്വീകരിച്ചു.
തുടര്‍ന്ന് കുവൈത്ത് അമീറുമായി ശൈഖ് മുഹമ്മദ് സൗഹൃദ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ശാശ്വതമായ ബന്ധത്തിന്റെ ആഴം പ്രകടിപ്പിക്കുന്ന നിരവധി സംരംഭങ്ങള്‍ക്ക് സന്ദര്‍ശനം സാക്ഷിയാകും.
---- facebook comment plugin here -----