Uae
ശൈഖ് മുഹമ്മദ് റോമിൽ 400 കോടി യു എസ് ഡോളറിന്റെ സഹകരണം
റോമിലെ ഗവൺമെന്റ്പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച നടത്തി.

അബൂദബി | പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്‍റെ ഇറ്റാലിയൻ സന്ദർശനം പൂർത്തിയാക്കി. യാത്രയിൽ പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ലയുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. റോമിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലായിരുന്ന പ്രസിഡന്റുമായി ചർച്ച. കൂടിക്കാഴ്ചയിൽ യു എ ഇയും ഇറ്റലിയും തമ്മിലുള്ള ബന്ധം വളരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ശക്തമായ തന്ത്രപരമായ ബന്ധങ്ങളാൽ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്്നൂൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റോമിലെ ഗവൺമെന്റ്പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ സുപ്രധാന മേഖലകളിലായി 40 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള നീക്കം യു എ ഇ പ്രഖ്യാപിച്ചു. നിക്ഷേപം, പ്രതിരോധം, സമാധാനപരമായ ആണവോർജം, സുസ്ഥിര ഊർജവും ഊർജ പരിവർത്തനവും, ബഹിരാകാശം, സാംസ്‌കാരിക പൈതൃകത്തിന്റെ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ 40-ലധികം പുതിയ കരാറുകളിൽ ഒപ്പുവെച്ചു.
400 കോടി നിക്ഷേപമാണ് യു എ ഇ ലക്ഷ്യമാക്കുന്നത്.സഹിഷ്ണുത, മതാന്തര, സാംസ്‌കാരിക സംഭാഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദം, വംശീയത, വിദ്വേഷ പ്രസംഗം എന്നിവ അഭിസംബോധന ചെയ്യുന്നതിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ പ്രകടിപ്പിച്ചു. ലോക നേതാക്കൾക്ക് ഇറ്റലി നൽകുന്ന ഓർഡർ ഓഫ് മെറിറ്റ് ഓഫ് ദി ഇറ്റാലിയൻ റിപ്പബ്ലിക്ക് ശൈഖ് മുഹമ്മദിനും പകരമായി. ഓർഡർ ഓഫ് സായിദ് പുരസ്‌കാരം മിസ്റ്റർ മാറ്ററെല്ലക്കും നൽകി. സന്ദർശന ശേഷം ശൈഖ് മുഹമ്മദ് ഇന്നലെ തിരിച്ചെത്തി.