Connect with us

Uae

അറബ് മീഡിയ അവാർഡ് അംഗങ്ങളെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

അറബ് മാധ്യമങ്ങൾക്ക് ആഗോളതലത്തിൽ മികവ് പുലർത്താൻ കഴിയുമെന്ന സന്ദേശമാണ് പുരസ്‌കാരം മുന്നോട്ടുവെക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.

Published

|

Last Updated

ദുബൈ|പുതുതായി രൂപവത്കരിച്ച അറബ് മീഡിയ അവാർഡിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി. ദുബൈയിലെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, മീഡിയ കൗൺസിൽ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ മുന ഗാനിം അൽ മർറി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അറബ് ലോകത്തെ പ്രമുഖ ബൗദ്ധിക-പത്രപ്രവർത്തകരും മാധ്യമ-അക്കാദമിക നേതാക്കളും ഉൾപ്പെടുന്നതാണ് കൗൺസിൽ അംഗങ്ങൾ. അവാർഡിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാട്, ചട്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്ന യോഗം ചർച്ച ചെയ്തു. അറബ് മാധ്യമങ്ങൾക്ക് ആഗോളതലത്തിൽ മികവ് പുലർത്താൻ കഴിയുമെന്ന സന്ദേശമാണ് പുരസ്‌കാരം മുന്നോട്ടുവെക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.

 

 

Latest