Connect with us

Uae

ശൈഖ് മുഹമ്മദ് ഒസാക്ക എക്‌സ്‌പോയിലെ യു എ ഇ പവലിയൻ സന്ദർശിച്ചു

പനമരത്തിന്റെ ഇലകളും തടികളും ഉപയോഗിച്ച് നിർമിച്ച പരമ്പരാഗത വീടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത പവലിയന്റെ നൂതന ആശയത്തെ അദ്ദേഹം പ്രശംസിച്ചു.

Published

|

Last Updated

ദുബൈ | ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്‌സ്‌പോ 2025-ൽ യു എ ഇയുടെ ദേശീയ പവലിയൻ ദുബൈ ഭരണാധികാരി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സന്ദർശിച്ചു.

പനമരത്തിന്റെ ഇലകളും തടികളും ഉപയോഗിച്ച് നിർമിച്ച പരമ്പരാഗത വീടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത പവലിയന്റെ നൂതന ആശയത്തെ അദ്ദേഹം പ്രശംസിച്ചു.

“ദേശീയ പവലിയന്റെ രൂപകൽപ്പന എന്നെ ആകർഷിച്ചു. ആരിഷ് എന്ന പഴയ വീടുകളുടെ ആശയത്തെ ആധുനികമായി അവതരിപ്പിക്കുന്നത് ഞങ്ങളുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest