Connect with us

Uae

ബെയ്‌റൂത്തിലെ അഭയകേന്ദ്രത്തിൽ കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ പദ്ധതിയുമായി ശൈഖ് മുഹമ്മദ്

ലെബനാന്റെ ഔദ്യോഗിക പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് സ്മാർട്ട് സൊല്യൂഷനുകൾ ഈ പദ്ധതി ഉപയോഗപ്പെടുത്തും.

Published

|

Last Updated

ദുബൈ | തെക്കൻ ലെബനാനിലെ ഇസ്്റാഈൽ ബോംബാക്രമണത്തിൽ നിന്ന് പലായനം ചെയ്ത് ബെയ്‌റൂത്തിലെ അഭയകേന്ദ്രത്തിൽ കഴിയുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാൻ ദുബൈ ഭരണാധികാരി നിർദേശിച്ചു.

ലെബനനിലെ 40,000 വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്കൂൾ വഴി വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കാനാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നിർദേശം നൽകിയത്.

ലെബനാന്റെ ഔദ്യോഗിക പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് സ്മാർട്ട് സൊല്യൂഷനുകൾ ഈ പദ്ധതി ഉപയോഗപ്പെടുത്തും.ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതെ തന്നെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ ഈ ഡിജിറ്റൽ ചാനലുകളിലൂടെ വിദ്യാർഥികളെ സഹായിക്കും.ലെബനാനിലെ ജനങ്ങളെ പിന്തുണക്കുന്നതിനുള്ള യു എ ഇയുടെ ക്യാമ്പയിനിന് കീഴിലാണ് ഈ സംരംഭം വരുന്നത്.

ലെബനാനിലെ 250,000 ആളുകൾക്ക് പ്രയോജനം ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് ഹ്യുമാനിറ്റേറിയൻ വഴി അടിയന്തര ഭക്ഷണ സഹായം നൽകുന്നതിനും ദുബൈ ഭരണാധികാരി നിർദേശിച്ചിരുന്നു.

---- facebook comment plugin here -----

Latest