Uae
സാംസ്‌കാരിക നയതന്ത്രത്തിന്റെ പാലങ്ങള്‍ പണിത് ശൈഖ് സുല്‍ത്താന്റെ ഇറ്റലി സന്ദര്‍ശനം
സന്ദര്‍ശനത്തിന്റെ ഭാഗമായി മിലാനിലെ ഇറ്റാലിയന്‍ അംബ്രോസിയാന ലൈബ്രറി അദ്ദേഹം സന്ദര്‍ശിച്ചു
ഷാര്‍ജ | സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇറ്റലി സന്ദര്‍ശനം ചരിത്ര പ്രധാനമാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം ആവിഷ്‌കരിച്ച വൈജ്ഞാനിക ഇടപെടല്‍, സാംസ്‌കാരിക സംഭാഷണം, മനുഷ്യ ആശയവിനിമയം എന്നിവയിലുള്ള സവിശേഷമായ ഒരു സമീപനത്തിന്റെ പുനരാവിഷ്‌കാരമാണ് നടക്കുന്നത്.
ഈ കാഴ്ചപ്പാടില്‍, സാംസ്‌കാരിക, വൈജ്ഞാനിക, ശാസ്ത്ര, അക്കാദമിക് സര്‍ക്കിളുകളിലും ലോകത്തിലെ സര്‍ഗാത്മക മേഖലയിലും അദ്ദേഹം ചെലുത്തുന്ന സ്വാധീനം പ്രകടമാക്കുന്നത് കൂടിയാണ് സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ ഭാഗമായി മിലാനിലെ ഇറ്റാലിയന്‍ അംബ്രോസിയാന ലൈബ്രറി അദ്ദേഹം സന്ദര്‍ശിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നാണിത്. അദ്ദേഹത്തിന്റെ മികച്ച ശ്രദ്ധ നേടിയ സ്ഥാപനമാണിത്. 450 വര്‍ഷത്തിലേറെ പഴക്കമുള്ള 2,500-ലധികം അപൂര്‍വ അറബി കയ്യെഴുത്തുപ്രതികള്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. ഷാര്‍ജ ബുക്ക് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ ഷാര്‍ജ പബ്ലിക് ലൈബ്രറിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് നിര്‍വഹിച്ചത്.