Uae
മസ്‌കത്ത് പുസ്തകമേളയിൽ പങ്കെടുത്ത് ശൈഖ് സുൽത്താൻ
മസ്‌കറ്റിൽ നടത്തിയ സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി

ഷാർജ | മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29-ാമത് പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു.
തന്റെ ഏറ്റവും പുതിയ കൃതിയായ “ദി പോർച്ചുഗീസ് ഇൻ ദി സീ ഓഫ് ഒമാൻ’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പുകളിൽ അദ്ദേഹം ഒപ്പുവച്ചു.പുസ്തകമേളയിലെ പ്രദർശന ഹാളുകൾ ശൈഖ് സുൽത്താൻ ചുറ്റിക്കണ്ടു.
മസ്‌കറ്റിൽ നടത്തിയ സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.റോയൽ വിമാനത്താവളത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി അദ്ദേഹത്തെ സ്വീകരിച്ചു.
---- facebook comment plugin here -----